മൂവാറ്റുപുഴ: കർഷക സംഘം മുളവൂർ വില്ലേജ് സമ്മേളനം സമാപിച്ചു. വില്ലേജ് പ്രസിഡന്റ് സി.എച്ച്.നാസർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സി.എച്ച്.നാസർഅദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി കെ.എൻ.ജയപ്രകാശ്, ഏരിയ ട്രഷറർ വി.കെ.വിജയൻ, യു.പി. വർക്കി, പി.ജി.പ്രദീപ് കുമാർ ,പി.എ.മൈതീൻഎന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.എച്ച്.നാസർ (പ്രസിഡന്റ്) ഇ.എം.ഷാജി (സെക്രട്ടറി) പി.ജി.പ്രദീപ് കുമാർ (ട്രഷറർ) എന്നിവരെതിരഞ്ഞെടുത്തു. സമ്മേളന പ്രതിനിധികൾക്ക് അത്യുല്പാദന ശേഷിയുള്ള കുരുമുളക് തൈകൾ പി.കെ.സോമൻ വിതരണം ചെയ്തു.