നെടുമ്പാശേരി: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സിഗ്‌നേചർ കാമ്പയിനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാരിയർ അദ്ധ്യക്ഷനായിരുന്നു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന സെബാസ്റ്റ്യൻ, സന്ധ്യ നാരായണപിള്ള, ഷിബു മൂലൻ, രാജേഷ് മഠത്തിമൂല, സിനി ജോണി, രഞ്ജിനി അംബുജാക്ഷൻ, സാജിത ബീരാസ്, സി.എസ്. രാധാകൃഷ്ണൻ, സംഗീത സുരേന്ദ്രൻ, സി.ഡി.പി.ഒ ഗായത്രിദേവി തുടങ്ങിയവർ സംസാരിച്ചു.