school-file
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പായിപ്ര ഗവ.യു.പി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലി.

മുവാറ്റുപുഴ: ഹിരോഷിമ ദിനം വിപുലമായ പരിപാടികളോടെ പായിപ്ര ഗവ. യു പി സ്കൂളിൽ ആചരിച്ചു. യുദ്ധവിരുദ്ധ റാലി പഞ്ചായത്ത് മെമ്പർ നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ ഹിരോഷിമ ദിന സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിമോളം അദ്ധ്യക്ഷത വഹിച്ചു.കെ.എം നൗഫൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി.ഇ നൗഷാദ്,പി.എം നവാസ്, എം.പി ഹംസ എന്നിവർ സംസാരിച്ചു. . സി. എ അമ്മിണി എ.സലീന, കെ.എം മുഹ്സിന, അനീസ കെ.എം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.