കിഴക്കമ്പലം: കിഴക്കമ്പലം ടൗണിൽ മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും സൗകര്യം വേണമെന്ന് വ്യാപാരികൾ.മാർക്കറ്റിനകത്ത് മാലിന്യം സംസ്‌കരിക്കുന്നതിനുണ്ടായിരുന്ന ബയോ ഇലക്ട്രിക് പവർ പ്ലാന്റ് പ്രവർത്തിക്കുന്നില്ല. മാർക്കറ്റ് പരിസരത്തുണ്ടായിരുന്ന ലൈറ്റുകളും തെളിയുന്നില്ല. മാർക്കറ്റിൽ മാലിന്യമിട്ടിരുന്ന കുഴി പഞ്ചായത്ത് മൂടി.ഇവിടെയാണ് സമീപ വീടുകളിലേയും, മീൻ ഇറച്ചി സ്റ്റാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെയും മാലിന്യം നിക്ഷേപിച്ചിരുന്നത്. പൊതു സ്ഥലങ്ങളിലും പാടശേഖരങ്ങളിലും തോടുകളിലും മാലിന്യ നിക്ഷേപം കൂടി.