two-puthiya-veedu-
എൻ.ഐ.ടി.സി.എ.എ കൊച്ചിൻ ചാപ്റ്റർ നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽദാനം ടി.ജി. അനൂപും എൻ.ടി. തങ്കച്ചനും ചേർന്ന് നിർവഹിക്കുന്നു

പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൽ പ്രളയത്തിൽ വീട് നഷ്ടമായ രണ്ട് കുടുംബങ്ങൾക്ക് എൻ.ഐ.ടി കോഴിക്കോടിന്റെ പൂർവ വിദ്യാർത്ഥി സംഘടനയായ എൻ.ഐ.ടി സി.എ.എ കൊച്ചിൻ ചാപ്റ്റർ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപും സംഘടനയുടെ പ്രസിഡന്റ് എൻ.ടി. തങ്കച്ചനും ചേർന്ന് നിർവഹിച്ചു. എ.എം. ഇസ്മയിൽ, ജി.കെ. നൗഫൽ, ഫ്രാൻസിസ് സി. പോൾ, ബാബു ടി.തോമസ് തുടങ്ങിയവർ പങ്കെടുത്തു. പാലാതുരുത്ത് സ്വദേശികളായ സുലേഖ, രാധ വിജയൻ എന്നിവർക്ക് 435 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിച്ചത്. രണ്ടു വീടുകളുടെ അറ്റകുറ്റപ്പണികളും നടത്തി. 14 ലക്ഷം രൂപയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.