മൂവാറ്റുപുഴ: എറണാകുളം ജില്ലാ പ്രവാസി ഹരിത സഹകരണ സംഘം പ്രസിഡന്റായി സാജിത സീതിയെ
തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി കെ.പി.മുഹമ്മദിനെയും, ഓണററി സെക്രട്ടറിയായി അജുമാറാട്ടിലിനെയും തിരഞ്ഞെടുത്തു. കെ.കെ.അലി, സി.കെ.ബീരാൻ, സലീം എടയപ്പുറം, അൻവർ കൈതാരം, വി.എം.നാസർ, പി.സി.രാജൻ, പി.എം.ഷമീർ, സിംപിൾ സിദ്ദീഖ്, ഷെരീഫ അലിയാർ നദീറ ഹുസൈൻഎന്നിവർ ഭരണ സമിതിഅംഗങ്ങളാണ് . സംഘം നിയമോപദേശകനായി അഡ്വ.കെ.എം.ഹസ്സനാർ, ഇന്റേണൽ ഓഡിറ്റർമാരായി കെ.എം.ഹസൈനാർ, അൻവർ സാദിഖ്, സലീം മുക്കുണ്ണി എന്നിവരെ പ്രഥമ യോഗം തെരഞ്ഞെടുത്തു.സഹകരണ വകുപ്പ് യൂണിറ്റ് ഇൻസെപക്ടർ പി.എൻ.ബിജു വരണാധികാരിയായിരുന്നു .സംഘം സ്ഥാപക പ്രസിഡന്റായിരുന്ന മടത്തോടത്ത് അബൂബക്കർ ഹാജിയുടെ സ്മരണാർത്ഥം ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.