കൊച്ചി: വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ 2020 ന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് (ബുധൻ ) രാവിലെ 11ന് കളക്‌ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിൽ നടക്കും. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന വ്യക്തികളെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചതിനെ തുടർന്നാണിത്. ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.