അങ്കമാലി : അങ്കമാലി നഗരസഭ 14, 15 വാർഡുകൾ ഉൾപ്പെടുന്ന കോശ്ശാപ്പിള്ളി മനറോഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി ചെയ്തു. പ്രളയത്തിൽ തകർന്ന ഈ റോഡ് പുതുക്കിപ്പണിയുന്നതിന് 6 ലക്ഷം രൂപ അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും തുടർന്നു കാലവർഷവും വന്നതിനാൽ നിർമ്മാണം നടത്താനായില്ല. റോഡ് സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്നതോടെ കൗൺസിലർമാരായ പി.വൈ. ഏല്യാസിന്റെയും വിനിതാദിലീപിന്റെയും നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുകയായിരുന്നു.