കോലഞ്ചേരി : മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആലുവ ടോണി ഫെർണാണ്ടസ് ഐ ഹോസ്പി​റ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. വലമ്പൂർ ഗവണ്മെന്റ് യു. പി സ്‌കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ അരുൺ വാസു അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്​റ്റർ ടി പി പത്രോസ്, ഡോക്ടർ ബെൻസി, പി കെ അനിൽ കുമാർ, തുടങ്ങിയവർ സംസാരിച്ചു.