മൂവാറ്റുപുഴ: കടാതി ഗവ. യു.പി. സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഒഡീസി നർത്തകി സരിത മിശ്ര നിർവ്വഹിച്ചു. ക്ലാസിക്കൽ കലകളുടെ പരിപോഷണത്തിനായുള്ള സ്പിക് മകെ എന്ന സംഘടനയുടെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ നൃത്തശിൽപ്പശാല നടന്നു. ഒഡീസി നൃത്തം നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനും നൃത്തച്ചുവടുകൾ പഠിക്കുന്നതിനും കുട്ടികൾക്ക് ഈ അവസരം വേദിയൊരുക്കി.