ആലുവ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വാരാഘോഷത്തിന്റെ ഭാഗമായി മുപ്പത്തടം ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂണിറ്റും, ജൂനിയർ റെഡ് ക്രോസും സംയുകതമായി സംഘടിപ്പിച്ച ബിനാനിപുരം പ്രാഥമികാരോഗ്യകേന്ദ്രം ശുചീകരണയജ്ഞം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ തനു മേരി തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷാനി, സജ്ഞയ്, ഷരീഫ്, പൊലീസ് ഉദ്യോഗസ്ഥനായ ജോർജ് അധ്യാപകരായ സിബി അഗസ്റ്റ്യൻ, സിദ്ധിഖ്, സാബിൻ, ശ്രീജ, പി.ടി.എ പ്രസിഡൻറ് അബ്ദുൾ സത്താർ, ഹെഡ്മിസ്ട്രസ് അജിതകമാരി എന്നിവർ പങ്കെടുത്തു.