കോലഞ്ചേരി: കുന്നത്തുനാട്ടിൽ വിവിധ വികസന പദ്ധതികൾക്കായി 4.12 കോടി രൂപ അനുവദിച്ചതായി എം.എൽ.എ വി.പി സജീന്ദ്രൻ അറിയിച്ചു. പെരിങ്ങാല പുത്തൻകുരിശ് റോഡ് ബി.എം ,ബി.സി നിലവാരത്തിലാക്കുന്നതിന് 3 കോടി രൂപയും,നോർത്ത് എഴിപ്രം യു.പി സ്കൂൾ മന്ദിരം മുൻ മന്ത്രി ടി.എച്ച് മുസ്തഫയുടെ പിതാവിന്റെ സ്മരണാർത്ഥം ടി.കെ.എം ഹൈദ്രോസ് സ്മാരക സ്കൂൾ മന്ദിരം എന്ന പേരിൽ പുതുക്കി പണിയാൻ 44 ലക്ഷം രൂപയും, മഴുവന്നൂർ പഞ്ചായത്തിലെ തട്ടാംമുഗൾ റബ്ബർ പാർക്ക് ലോ ലെവൽ കനാൽ ബണ്ട് റോഡിന് 50 ലക്ഷം രൂപയും, മുരിയമംഗലം പള്ളിപ്പാട്ട് റോഡിന് 18 ലക്ഷം രൂപയും അനുവദിച്ചു.