മുവാറ്റുപുഴ: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ മുവാറ്റുപുഴ മേഖല മജ്‌ലിസുർ റഹ്മയുംസിറാജുദ്ദീൻ തങ്ങൾ അനുസ്മരണവും നടന്നു.മേഖല പ്രസിഡന്റ് കെ.പി നസീർ കാശിഫി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ബി അബ്ദുൽ ഖാദിർ മൗലവി ഉദ്ഘാടനം ചെയ്തു. വി.എച്ച് മുഹമ്മദ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കാഞ്ഞാർ അബ്ദുർ റസാഖ് മൗലവി, പഞ്ചായത്ത് പ്രസിഡന്റ്പി.എസ് അജീഷ്, സക്കീർ തങ്ങൾ ഖമറുദ്ദീൻ തങ്ങൾ, ഹബീബ് മൗലവി, തൗഫീഖ് മൗലവി കാട്ടാമ്പിള്ളി, മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. ടി.യു.ഹബീബ് റഷാദി സ്വാഗതവും ഇ.എ ഫസലുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു.