പെരുമ്പാവൂർ: ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെ ഗണേശോത്സവം നടത്തുന്നു. പരിപാടികളുടെ നടത്തിപ്പിന് ആദ്യ സംഭാവന ഒക്കൽ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ രമബാബു ക്ഷേത്രം പ്രസിഡന്റ് കെ.കെ.കർണ്ണന് നൽകി ഉദ്ഘാടനംനിർവ്വഹിച്ചു. ചടങ്ങിൽ കെ. സദാനന്ദൻ മാസ്റ്റർ,മനോജ് കപ്രക്കാട്ട്,കെ.സദാനന്ദൻ കപ്രക്കാട്ട്,വി.ജി.മധു,പി.കെ.ഷിജു,വി.ബി.മോഹനൻ എന്നിവർ സന്നിഹിതാരായിരുന്നു.