അങ്കമാലി: കറുകുറ്റി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മുലയൂട്ടൽ വാരാചരണം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റാണി പോളി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മേരി ആന്റണി, റെജി ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര, ഐ.സി.ഡി.എസ് ഓഫീസർ ഡിന്ന ജിഫി, ജെ.എച്ച്.എൻമാരായ രമാദേവി, ലിനിപ്രകാശ് എന്നിവർ പ്രസംഗിച്ചു. എടക്കുന്ന് ജംഗ്ഷൻ അംഗൻവാടിയിലെ പ്രവർത്തകർ തെരുവ് നാടകം അവതരിപ്പിച്ചു.