അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് ഇരുചക്രവാഹനങ്ങൾക്ക് നാശം. ഇന്നലെ രാവിലെ ആറരയോടെ അങ്കമാലി അങ്ങാടിക്കടവ് സിഗ്‌നൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. റോഡിന്റെ
വലതുഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ദേശീയപാതയിൽ നിന്നും അങ്ങാടിക്കടവ് ഭാഗത്തേയ്ക്ക് പോകുന്ന റോഡാണിത്. റോഡിലേക്ക് മതിൽ ഇടിഞ്ഞ് വീണതിനാൽ ഗതാഗതം ഭാഗികമായി
തടസപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ മുകളിലേയ്ക്കാണ് മതിൽ വീണത്.