ochu
ഒച്ച്

കോലഞ്ചേരി: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്ടിനെ കാർന്ന് തിന്നുകയാണ് ആഫ്രിക്കൻ ഒച്ച് . വേനൽ മാറി മഴ തുടങ്ങിയതോടെ ഒച്ചുകൾ കൂട്ടത്തോടെ ആക്രമണം തുടങ്ങി. ചെടികളും, മറ്റു വിളകളും പൂർണ്ണമായി അകത്താക്കുന്നു. വാഴ, ജാതി തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ചു നോട്ടമിടുന്നത്. ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടും.ഉപ്പ് ആയുധമാണെങ്കിലും ഒച്ചിനെഒന്നാകെ തുരുത്താനുള്ള ഒരു വഴിയും തുറക്കുന്നില്ല. പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. മഴ വീണ് ഭൂമി തണുക്കുന്നതോടെയാണ് ഇവ ഇത്രയധികംരംഗത്തിറങ്ങിയത്.

മുൻ വർഷങ്ങളേക്കാൾ കൂടുതലായാണ് ഇക്കുറി ഒച്ചിറങ്ങിയിരിക്കുന്നത്. ആറു മാസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഒരൊച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇതിൽ തൊണ്ണൂറു ശതമാനവും വിരിയും. ഈ കാലാവസ്ഥയിലാണ് മുട്ടയിട്ടു വിരിയുന്നത്. ഒച്ചുകളെ പ്രതിരോധിക്കാൻ ഉപ്പിടലാണ് ഒരു മാർഗം. 60 ഗ്രാം തുരിശും 25 ഗ്രാം പുകയില ലായനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം. ക്യാബേജ്, പപ്പായ ഇല എന്നിവയാണ് ഇഷ്ട ഭക്ഷണം, ഇത് നനച്ച ചാക്കിൽ ഒച്ചിറങ്ങുന്ന വിവി​ധ ഭാഗങ്ങളിലായി വച്ച് ഒച്ചിനെ ആകർഷിക്കും.ഇതു തിന്നാൻ വരുമ്പോൾ ഉപ്പോ, മിശ്രിതമോ തൂവിയാണ് കർഷകർ ഒച്ചിനെ പ്രതിരോധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒച്ചുകളാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃഷി ഭവനിൽ അടക്കം നിരവധി പരാതികൾ നല്കിയെങ്കിലും ഇതു വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.

ഒച്ച് ഒരുഭീകരജീവി​

.മണ്ണിനടിയിൽ മൂന്നു വർഷം വരെ പതുങ്ങിയിരിക്കും

അഞ്ച് മുതൽ പത്ത് വർഷം വരെ ആയുസ്

. മൂന്നു വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ ഒളി​ച്ചി​രി​ക്കും

കടന്ന് വന്ന വഴി​

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മരങ്ങൾ

, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കോഴി വളം