പള്ളുരുത്തി: ഫിഷറീസ് വകുപ്പ്, ചെല്ലാനം ഇൻലാന്റ് ഫിഷറിസ് മാനേജ്മെന്റ് കൗൺസിലിന്റെ സംയുക്താഭിമുഖ്യത്തിൽ കണ്ണമാലി പള്ളികടവിൽ 5 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ഉൾനാടൻ മൽസ്യ ബന്ധനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.സംസ്ഥാനത്ത് 2.95 കോടി രൂപയാണ് ഇതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് അനുവദിച്ചിരിക്കുന്നത്.കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി അദ്ധ്യക്ഷത വഹിച്ചു. അനിതാഷീലൻ, കെ.ഡി.പ്രസാദ്, സ്മിത മാത്യം, മിനി യേശുദാസ്, ടി. സജി, അരുണിമസന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.