കൊച്ചി : വൈറ്റില ഫ്ളൈ ഓവർ നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, മെട്രോമാൻ ഇ. ശ്രീധരനെ കൊണ്ട് പരിശോധിപ്പിക്കുക, നിർമ്മാണ അപാകത ചൂണ്ടിക്കാട്ടിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ സസ്‌പെന്റ് ചെയ്തത് പിൻവലിക്കുക, വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വൈറ്റിലയിൽ ആഗസ്റ്റ് 9 ന് വൈകിട്ട് 3 ന് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും.

സമരപ്രഖ്യാപന കൺവെൻഷനിൽ വൈറ്റില ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി പള്ളന്റെ അദ്ധ്യക്ഷതയിൽ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, നൗഷാദ് പല്ലച്ചി, സേവ്യർ തായങ്കരി, എൻ. ഗോപാലൻ, അബ്ദുൾ ലത്തീഫ്, വി.കെ. മിനിമോൾ, വാഹിദ ഷെരീഫ്, പി.കെ. അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു.