കൊച്ചി : പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയും സ്വത്തുവകകളും സെമിത്തേരിയും റിസീവറിന്റെ നിയന്ത്രണത്തിലാക്കി പറവൂർ അഡിഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. ഇൗ ഉത്തരവു നടപ്പാക്കാൻ റീസീവറിന് സഹായം നൽകാൻ ആലുവ റൂറൽ എസ്.പിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്. നേരത്തെ ഒാർത്തഡോക്സ് വിഭാഗത്തിന്റെ ഹർജി അനുവദിച്ച് അഡ്വ. റാഫേൽ ആന്റണിയെ കോടതി റിസീവറായി നിയമിച്ചിരുന്നു. പള്ളിയിലെ ശുശ്രൂഷ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു ഇൗ നിയമനം. എന്നാൽ റിസീവറുടെ അധികാരം വിപുലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒാർത്തഡോക്സ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണ് അഡി. ജില്ലാ കോടതി ഇൗ ഉത്തരവു നൽകിയത്.