മൂവാറ്റുപുഴ: എൽ.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടിനെതിരായി ബുധനാഴ്ച മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും നടക്കും. വൈകിട്ട് അഞ്ചിന് കച്ചേരിത്താഴത്ത് നിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിക്കും.യോഗത്തിൽ രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസാരിക്കുമെന്ന് കൺവീനർ എൻ.അരുൺ അറിയിച്ചു