തൃപ്പൂണിത്തുറ: നാടക കലാകാരന്മാരുടെ സംഘടനയായ നാടക് തൃപ്പൂണിത്തുറ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അത്താഘോഷ അമേച്വർ നാടക മത്സരത്തിൽ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട പ്രിയരാജിനെയും രാഖിയെയും അനുമോദിച്ചു. പ്രശസ്ത നാടക സംവിധായകൻ ഉണ്ണി പൂണിത്തുറ അവാർഡ് ദാനം നിർവ്വഹിച്ചു. സി.സി. കുഞ്ഞുമുഹമ്മദ്, തിലകൻ പൂത്തോട്ട, ശ്യാംലാൽ, വിഷ്ണുരാജ്, ഷാബു മാധവൻ, രംഗനാഥ് തുടങ്ങിയവർ സംസാരിച്ചു.