കൊച്ചി: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2018-19 വർഷത്തേക്ക് സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ളസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ‌ഡിപ്ളോമ കോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയിട്ടുള്ളവർ‌ക്ക് അപേക്ഷിക്കാം. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് 21 വൈകിട്ട് 5ന് മുമ്പ് എറണാകുളം മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർക്ക് സമർപ്പിക്കണം. ഫോൺ :0484-2368531.