മൂവാറ്റുപുഴ: ഡോക്ടറാവണമെന്ന മോഹം സഫലീകരിക്കാൻ മെഡിക്കൽ ബോർഡ് വഴിതുറക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആൽബിൻ.വൈകല്യം കണക്ക് കൂട്ടുന്നതിൽ മെഡിക്കൽ ബോർഡിന് വന്ന തെറ്റ് തിരുത്താൻ മന്ത്രിശൈലജ തുണക്കുമെന്ന് ആൽബിന്റെ കുടുംബത്തിന് വിശ്വാസമുണ്ട്. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി അമ്പാട്ടുകുഴിയിൽ ഷാജി- ജിഷ ദമ്പതികളുടെ മകൻ ആൽബിൻ ജോസഫ് സ്‌പൈനൽ ബിഫിഡ എന്ന രോഗം മൂലം ജന്മനാ അരക്കു താഴെ തളർന്ന നിലയിലാണ് . എന്നാൽ ആൽബിൻ എന്നും പഠനത്തിൽ മുന്നിലായിരുന്നു.വൈകല്യത്തോട് മല്ലിടുന്ന ആൽബിൻപ്ളസ് ടു വരെ പഠിച്ചത് സർക്കാർ സ്‌കൂളിലാണ്.എസ് എസ് എൽ സിക്ക് ഫുൾ എപ്ലസും , പ്ലസ്ടുവിന് 85ശതമാനംമാർക്കും ആൽബിൻ കരസ്ഥമാക്കി. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ 1294ാം റാങ്ക് നേടിയ ഈ മിടുക്കന് പക്ഷെ ഇതുവരെ പഠനാനുമതി ലഭിച്ചിട്ടില്ല. പരീക്ഷയ്ക്ക് ശേഷമുള്ള വൈദ്യപരിശോധനയിൽ 75ശതമാനം വൈകല്യം എന്നതു തിരുത്തി 85ശതമാനം എന്നാക്കിയതോടെയാണ് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായത്.
ഇതേ തുടർന്ന് ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു .ഗൈഡ് ലൈൻ പ്രകാരം 80ശതമാനം വരെ വൈകല്യമുള്ള കുട്ടികൾക്കാണ് പഠനാനുമതി നൽകുക. കേസ് പരിഗണിച്ച് ഹൈക്കോടതി കുട്ടിയെ പുനഃപരിശോധിക്കാൻ ഉത്തരവിട്ടു. പുതിയ പരിശോധനയിൽ 80ശതമാനം വൈകല്യം രേഖപ്പെടുത്തുകയുംരണ്ട് ഡോക്ടർമാർ തെറ്റായ കമന്റ് എഴുതുകയും ചെയ്തതിനെ തുടർന്ന് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു. ആൽബിൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെത്തിയ ആരോഗ്യമന്ത്രി ശൈലജയ്ക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകുകയായിരുന്നു. . പ്രശ്‌നം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന മന്ത്രി ഉറപ്പ് നൽകി. സഹായിക്കാൻ കാബിനറ്റിന് കഴിയുമെന്നതിനാൽനീതി ലഭിക്കുമെന്നും പഠിക്കാനാകുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ആൽബിനും കുടുംബവും
പഠനം മുടങ്ങിയത് ഇങ്ങനെ: പഠനാനുമതി 80ശതമാനം വരെ വൈകല്യമുള്ളവർക്ക്
ആറ് വർഷംജില്ലാ തലത്തിൽ മെഡിക്കൽബോർഡ് രേഖപ്പെടുത്തിയത് :60ശതമാനം വൈകല്യം.
നീറ്റ് പരീക്ഷയ്ക്ക് ശേഷമുള്ള വൈദ്യപരിശോധനയിൽ :75ശതമാനം
പിന്നീട് മെഡിക്കൽ ബോർഡ് രേഖപ്പെടുത്തിയത് :80ശതമാനം