lagul

പെരുമ്പാവൂർ: ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് ടിപ്പറിനിടയിൽപ്പെട്ട് മരിച്ചു. വെങ്ങോല ഈച്ചരൻ കവല നരിക്കൽ കുമാറിന്റെ മകൻ ലഗുൽ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച മാറമ്പിള്ളി എം ഇ എസ് ജംഗ്ഷനിലാണ് അപകടം നടന്നത്. യുവാവ് ഓടിച്ചിരുന്ന ബൈക്കിന്റെ പുറകിൽ പിക് അപ് വാൻ വന്ന് തട്ടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിന്റെ അടിയിലേക്ക് മറിയുകയായിരുന്നു. ലഗുൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. പൊലീസ് എത്തിയാണ് മൃതദേഹം നീക്കിയത്. തങ്കമണിയാണ് മാതാവ്.