കൊച്ചി: ഡോ. രാം മനോഹർ ലോഹ്യ,​ ലോക് നായക് ജയപ്രകാശ് നാരായണൻ എന്നിവരുടെ ആശയങ്ങൾ യുവതീയുവാക്കളിലേക്ക് പകരുന്നതിന് ഇന്ത്യൻ സോളിഡാരിറ്റി കമ്മിറ്റി യൂത്ത് ഓറിയന്റേഷൻ ക്യാമ്പുകൾ നടത്തും. 11 മുതൽ 13 വരെ തീയതികളിൽ ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന യൂത്ത് ഓറിയന്റേഷൻ ക്യാമ്പ് 11ന് രാവിലെ 11ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.