മൂവാറ്റുപുഴ: ആരക്കുഴ മേമ്മടങ്ങ് ഭാഗത്ത് അനധികൃതപാറ ഖനനം നടന്ന സ്ഥലത്ത് പൊലീസ് റെയ്ഡ്.ഖനനത്തിന് ഉപയോഗിച്ച ടിപ്പർ ലോറിയുംരണ്ട് എസ്ക്കവേറ്ററുകളും, ഒരു കംപ്രസറുംപിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ ടി.എം.. സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. അനധികൃത പാറ ഖനനത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടികളെടുക്കുമെന്ന് പോലീസ് ഇൻസ്പെക്ടർ എം.എ.മുഹമ്മദ് അറിയിച്ചു