കൊച്ചി: കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷൻ മാനേജ്മെന്റിന്റെ അബ്കാരി തൊഴിലാളികളോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരെ എറണാകുളം ഗാന്ധിനഗറിലുള്ള കൺസ്യൂമർഫെഡ് ആസ്ഥാനത്ത് 20ന് രാവിലെ 10 മുതൽ 1 വരെ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ ധർണ നടത്തും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യും. എൻ. അഴകേശൻ മുഖ്യപ്രഭാഷണം നടത്തും. ബാബു ജോർജ്,​ ആറ്റിങ്ങൽ അജിത്കുമാർ,​ ടി.കെ. രമേശൻ,​ ആർ. ശിശുകുമാർ,​ സതീഷ് കുന്നംകോത്ത്,​ എ.പി. ജോൺ,​ കരുവിപ്പുഴ വിജയൻ,​ വി.കെ. ശശികുമാർ,​ സക്കീർ ഹുസൈൻ,​ ഹരികുമാർ,​ പി. ബാഹുലേയൻ,​ എ.വി. പ്രസാദ് എന്നിവർ സംസാരിക്കും.