ചേരാനല്ലൂർ : ശ്രീനാരായണ ഗുരുദേവജയന്തി വിപുലമായി ആഘോഷിക്കാനും സമാധിദിനത്തിൽ ഉപവാസം, ശാന്തിയാത്ര എന്നിവ സംഘടിപ്പിക്കാനും എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ ശാഖയുടെ പൊതുയോഗം തീരുമാനിച്ചു.
ശാഖാ പ്രസിഡന്റ് സുദർശനൻ നികത്തിൽ അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ.വി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് ദിനേശൻ പള്ളത്ത് എന്നിവർ പ്രസംഗിച്ചു.