കടവന്ത്ര : ശ്രീനാരായണ ഗുരുദേവന്റെ ജയന്തിയും മഹാസമാധിയും വിപുലമായി ആചരിക്കാൻ എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ പൊതുയോഗം തീരുമാനിച്ചു.

കണയന്നൂർ യൂണിയൻ കൗൺസിലർ ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, സെക്രട്ടറി കെ.കെ. പ്രകാശൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, മട്ടലിൽ ഭഗവതി ക്ഷേത്രം ട്രഷറർ പി.വി. സാംബശിവൻ, മാനേജർ സി.വി. വിശ്വൻ എന്നിവർ പ്രസംഗിച്ചു.