കൊച്ചി: എസ്.ആർ.എം റോഡ് റെസിഡന്റ്സ് അസോസിയേഷനുകളുടെ ഐക്യവേദി കടവന്ത്ര ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാവിടെക് അക്കാഡമിയിൽ നടന്ന ക്യാമ്പ് കോർപ്പറേഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഗിരിധർ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒ. ആൽവിൻ വി.ജോൺ, ഡോ.ജസ്‌ന റേയ്ച്ചൽ വർഗ്ഗീസ്, ഡോ. എ.ടി.ഷാനിത, പ്രൊഫ.വി.യു.നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. ഡോ.എ.കെ.ബോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഐക്യവേദി സെക്രട്ടറി എ.പൗലോസ് സ്വാഗതവും, ടി.ബി.അബ്ദുൾ റെഫീഖ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത് ഇരുനൂറോളം പേർ ചികിത്സ നേടി.