കൊച്ചി: ലോക മുലയൂട്ടൽ വാരാചരണം ആസ്റ്റർ മെഡ്‌സിറ്റിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വാരാചരണത്തോട് അനുബന്ധിച്ച് ആശുപത്രി ജീവനക്കാർക്കായി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിലും മുലയൂട്ടലിനെക്കുറിച്ച് നഴ്‌സുമാർക്കായി നടത്തിയ ചോദ്യോത്തര മത്സരത്തിലും വിജയികളായവർക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത ഗർഭിണികൾക്കും അമ്മമാർക്കുമായി മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൽട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. ജോസ് പോൾ വിശദീകരിച്ചു. മുലയൂട്ടലിന്റെ ആവശ്യകത ആധാരമാക്കി നഴ്‌സുമാർ സ്കിറ്റ് അവതരിപ്പിച്ചു. ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട്, സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. രാജശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.