#കാനയുടെ തുടർപണി വാഗ്‌ദാനത്തിൽ തന്നെ
ഇടപ്പള്ളി : വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച കാന പാരയായപ്പോൾ പരിഹാരമായി കൊണ്ടുവന്ന പദ്ധതി വാഗ്‌ദാനത്തിലൊതുങ്ങിയതോടെ പോണേവഴി ധന്യലൈനിലെ നിവാസികൾ ഇക്കുറിയും വെട്ടിലായി. റോഡിൽ മുട്ടൊപ്പമാണ് വെള്ളക്കെട്ട് .നഗരസഭ നിർമ്മിച്ച കാനയിലൂടെ വെള്ളം ഒഴുകി മാറില്ല . റോഡ് നിരപ്പിൽ
നിന്നും ഉയർന്നു നിൽക്കുന്നതാണ് കാരണം .150 മീറ്ററോളം ദൂരമുള്ള റോഡിന്റെ നൂറു മീറ്റർ ദൂരത്തിൽ മാത്രമേ കാനയുള്ളു. മുക്കാൽ ലക്ഷം രൂപയോളം ചിലവാക്കി നിർമ്മിച്ച കാനയുടെ അപാകതകൾ തുടക്കത്തിൽ തന്നെ സ്ഥലവാസികൾ അധികൃതരോട് പരാതി പെട്ടിയിരുന്നതാണ് .എന്നാൽ ഇതൊന്നും കൂട്ടാക്കാതെ പണികൾ
പൂർത്തീകരിച്ചു മുന്നോട്ടു നീങ്ങുകയായിരുന്നു . കഴിഞ്ഞ മഴക്കാലത്ത് തന്നെ സംഗതി വഷളായതോടെ കൗൺസിലറുടെ നേതൃത്വത്തിൽ പരിഹാര നീക്കങ്ങൾ നടത്തി .ഇതിന്റെ ഭാഗമായി അമ്പതു മീറ്ററോളം ദൂരത്തു റോഡിൽ കോൺക്രീറ്റു കട്ടകൾ നിരത്തി ഉയർത്താമെന്നായിരുന്നു പദ്ധതി. കഴിഞ്ഞ ഡിസംബറിൽ ഇതിന്റെ പണികൾ തുടങ്ങുമെന്നൊക്കെ സ്ഥലവാസികളെ അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല . ഈ മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ വീണ്ടും നാട്ടുകാർ നഗരസഭാ അധികൃതരെ നേരിട്ട് കണ്ടു പരാതിപ്പെടുകയും ചെയ്തിരുന്നതാണ് . എന്നാൽ കരാർ നടപടിക്രമങ്ങളൊക്കെ നടക്കുന്നതേയുള്ളു എന്നാണ് കൗൺസിലർ പി .ജി .രാധാകൃഷ്‌ണൻ പറയുന്നത് .
ചിത്രം -വെള്ളക്കെട്ടായ ധാന്യാലൈൻ റോഡ് .വശത്തു റോഡിൽ നിന്ന് ഉയർന്നു
നിക്കുന്ന കാനയും.