തൃക്കാക്കര : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 235 വാഹനങ്ങൾ പിടികൂടി.ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ
ജി.അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ എട്ട് സ്‌കോഡുകളിലായി നടത്തിയ പരിശോധനയിൽ 111950 രൂപ പിഴ അടപ്പിച്ചു.പൂക്കാട്ടുപടി ഇടപ്പള്ളി റോഡ്,ഇരുമ്പനം,കരിഞ്ഞച്ചിറ,ഇടപ്പള്ളി,ഹൈക്കോർഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.
നിയമം ലംഘിച്ച് നിരത്തിലിറങ്ങിയവയുടെ കണക്കുകൾ
ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് 76
സീറ്റ് ബെൽറ്റില്ലാതെ വാഹനം ഓടിച്ചതിന് 109
അമിത വേഗത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് 1
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 07
ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 04
ഫിറ്റ്നസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 02
പെർമിറ് ഇല്ലാതെ വാഹനം ഓടിച്ചത് 01
സൺ ഫിലിം ഒട്ടിച്ച വാഹനം ഓടിച്ചത് 15
ബ്രേക്ക് ലൈറ്റ് ഇല്ലാത്തതിന് 01
ആൾട്ടറേഷൻ ചെയ്ത വാഹനം 08
അനധികൃത പാർക്കിങ് 18
ടാക്സ് അടക്കാതെ വാഹനം ഓടിച്ചത് 07
മറ്റ് കുറ്റങ്ങൾക്ക് 30
പൊല്യൂഷൻ 01