പെരുമ്പാവൂർ : പുല്ലുവഴി വായനശാലയുടെ കീഴിൽ ആരംഭിച്ച പാട്ടിൻ തേൻകണം കൂട്ടായ്മയുടെ നാലാം വാർഷികാഘോഷം "അശോക പൂർണിമ" ആഗസ്റ്റ് 10,​11 തീയതികളിൽ പെരുമ്പാവൂർ പുല്ലുവഴി വായനശാലയിൽ നടക്കും. 10ന് വൈകിട്ട് 5ന് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷയാകുന്ന സമ്മേളനം മുൻ എം.എൽ.എ സാജു പോൾ ഉദ്ഘാടനം ചെയ്യും. ശശികുമാർ,​ പ്രിയ ഉണ്ണികൃഷ്ണൻ എന്നിവർ തിരഞ്ഞെടുത്ത പ്രണയഗാനങ്ങൾ അവതരിപ്പിക്കും. കവി ജയകുമാർ ചെങ്ങമനാട് അതിഥിയാകും. ഞായറാഴ്‌ച രാവിലെ 9.30ന് ഗാനരചയിതാവ് ചിറ്റൂർ ഗോപി ചലച്ചിത്രഗാനങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 5ന് ശ്രീകുമാരൻ തമ്പി പങ്കെടുക്കുന്ന രാക്കുയിലിൻ രാഗസദസിൽ എന്ന പേരിലുള്ള ആസ്വാദക സദസ് നടക്കും. സുദീപ് പാലനാടിന് പ്രഥമ പാട്ടിൻ തേൻകണം പുരസ്കാരം നൽകും.