കൊച്ചി: ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന ഓൺലൈൻ ആർട്ട് ഒഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം 16, 17,18 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആനന്ദോത്സവ് 2019 എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ വിവിധ ധ്യാനരീതികളും ശ്വസനപ്രക്രിയ, യോഗ തുടങ്ങിയവയും പരിശീലിപ്പിക്കും. വിവിധ ആർട്ട് ഒഫ് ലിവിംഗ് കേന്ദ്രങ്ങളിൽ ഓൺലൈൻ സ്ട്രീമിംഗ് വഴിയാണ് പരിശീലനം നൽകുക. വൈകിട്ട് ആറു മുതൽ ഒമ്പതുവരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം. വ്യക്തിവികാസ് കേന്ദ്ര കേരള ചെയർമാൻ ജീവൻ ജോൺ, പി.വി ദേവരാജ്, രാഗേഷ് കൊക്കേതിൽ എന്നിവർ വിശദീകരിച്ചു.