കൊച്ചി: റോഡ് സുരക്ഷാ കർമ്മപദ്ധതിയുടെ ഭാഗമായി എട്ട് സ്ക്വാഡുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 1,83,456 രൂപ പിഴയീടാക്കി. റോഡപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കും. കാറുകളിലും മറ്റും പിൻ സീറ്റുകളിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
പിടിയിലായവർ
ഹെൽമെറ്റില്ലാതെ -148
സീറ്റ് ബൽറ്റ് ധരിക്കാത്തവർ -212
ലൈസൻസില്ലാതെ വാഹനമോടിക്കൽ- 16
ഇൻഷ്വറൻസ് ഇല്ലാത്തത് - 8
കറുത്ത ഫിലിംമൊട്ടിച്ച വാഹനങ്ങൾ -40
അനധികൃത പാർക്കിംഗ് - 19