ഫോർട്ട് കൊച്ചി: എഴുത്തുകാരനും പ്രഭാഷകനും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന എൻ.കെ.എ.ലത്തീഫിന്റെ സ്മരണക്കായി ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റെർ ഏർപ്പെടുത്തിയ പുരസ്ക്കാരം വി.ഡി.മജീന്ദ്രന്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഇന്ന് സമർപ്പിക്കും.വൈകിട്ട് 5ന് ഫോർട്ടുകൊച്ചി സി.സി.ഇ.എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ജി.സി ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ അവാർഡ് നൽകും.ഹൈബി ഈഡൻ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം.പി.കെ.വി.തോമസ്, മുൻ മന്ത്രി ഡോമനിക് പ്രസന്റേഷൻ തുടങ്ങിയവർ സംബന്ധിക്കും. വർഷങ്ങളായി സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് വി.ഡി.മജീന്ദ്രൻ.