അങ്കമാലി: വിപഞ്ചിക സാഹിത്യ സമിതിയുടെയും മനീഷ ബാലൻ ചെറുകഥാ പുരസ്കാര സമിതിയുടേയും ആഭിമുഖ്യത്തിൽ ആറ്റൂർ രവിവർമ്മ അനുസ്മരണം നടത്തി. മാമ്പ്ര പാസ്കിൽ ചേർന്ന യോഗം പഞ്ചായത്തംഗം ടി.വി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.സതീഷ്ക മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. കടാതി ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ. മഹേന്ദ്രൻ, കെ.എൻ. രഘുനാഥ്, ടി.എ. കുഞ്ഞപ്പൻ, കെ.കെ. ദിവാകരൻ, സി.കെ. കുഞ്ഞുമുഹമ്മദ്, ശ്യാം നാരായണൻ, ക്രിസ്റ്റഫർ കോട്ടക്കൽ, കെ.കെ.ബാലൻ എന്നിവർ പ്രസംഗിച്ചു.