പള്ളുരുത്തി: വെളി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടറുടെ കൈക്കൂലിക്കെതിരെ നാട്ടുകാർ ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ജോസ് ക്രിസ് സ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.റോഷൻ, സി.ആർ.സോമൻ, എൻ.ഇ.അലക്സാണ്ടർ, പി.എൻ.ഷാജി, മാനുവൽ നിക്സൺ, പി.വി.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പതിനായിരം രൂപയാണ് ഇവിടുത്തെ ഒരു ബിൽഡിംഗ് ഇൻസ്പെക്ടറുടെ മിനിമം കൈക്കൂലി.ഒരാൾക്കെതിരെ മേയർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.