കൊച്ചി: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ഇടപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പി.ടി. തോമസ് എം. എൽ.എ നിർവഹിക്കും. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി അദ്ധ്യക്ഷത വഹിക്കും.