chottaanikkara-ellam-nira
CHOTTANIKKARA ELLAM NIRA

ചോറ്റാനിക്കര : ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.ക്ഷേത്രത്തിന്റെ കിഴക്കേകവാടത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരി ആചാരപരമായി നെല്ലിൻ മുറിച്ചെടുത്ത് വെള്ളിതളികയിൽ ശിരസിലേറ്റി വാദ്യഘോഷങ്ങളും,കുത്തുവിളക്കിന്റെയും അകമ്പടിയോടെ ക്ഷേത്രം വലംവെച്ച് അകത്തുപ്രവേശിച്ചു.ശേഷം അരിപ്പൊടി അണിഞ്ഞ് പ്രത്യേകം സജ്ജമാക്കിയ മുഖമണ്ഡപത്തിൽ വെച്ചതോടെ നിറചടങ്ങുകൾ ആരംഭിച്ചു .അടനിവേദ്യം നടത്തി നാളികേരം ഉടച്ച് കർപ്പൂരആരാധന നടത്തിയ ശേഷം ഭഗവതിയുടെ ശ്രീകോവിലിൽ മേൽശാന്തി കതിർക്കറ്റ സമർപ്പിച്ച്‌ നിറ നടത്തി .പിന്നീട് ശാസ്താക്ഷേത്രം,ശിവക്ഷേത്രം ,ദേവസ്വം കലവറ,നിലവറ ,അയ്യപ്പക്ഷേത്രം ,കീഴ്ക്കാവിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വാദ്യഘോഷങ്ങളോടെ നിറ നടത്തി .കീഴ്ക്കാവിൽ പി.എം.നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു.ചടങ്ങുകൾക്ക് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പി.വി.മായ ,അസിസ്റ്റന്റ് മാനേജർ പി.യു.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി .അനേകം ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ കതിരുകൾ പ്രസാദമായി വിതരണം ചെയ്തു.