കൊച്ചി : മെഡിക്കൽ കമ്മീഷൻ ബില്ലിലെ വിവാദ നിബന്ധനകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ ഇന്ന് നടത്താനിരുന്ന മെഡിക്കൽ ബന്ദ് പിൻവലിച്ചതായി പ്രസിഡന്റ് ഡോ.എം.ഐ ജുനൈദ് റഹ്മാൻ അറിയിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രിയുമായി ഐ.എം.എ ദേശീയ നേത്വം നടത്തിയ ചർച്ചയെ തുടർന്നാണ് ദേശവ്യാപകമായി നടത്താനിരുന്ന സമരപരിപാടി പിൻവലിച്ചത്.