home
കെയർഹോം പദ്ധതിയിൽ വർക്കി കൊരട്ടയിലിന് പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന വീട്

മൂവാറ്റുപുഴ:പ്രളയത്തിൽ ഭവന രഹിതനായ മുടവൂർ ഗവണ്മെന്റ് എൽ.പി സ്ക്കൂളിനു സമീപം കൊട്ടയിൽ വർക്കിക്ക് ഇന്നുമുതൽ സ്വന്തം വീട്ടിൽ താമസിക്കാം. സഹകരണ വകുപ്പ് മുഖേന സംസ്ഥാന ഗവണ്മെന്റ് നടപ്പാക്കുന്ന "കെയർ ഹോം" പദ്ധതിയാണ് വർക്കി കൊരട്ടിയിലിന് സഹായമായത്. പദ്ധതിയിൽപ്പെടുത്തി പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് അഞ്ച്ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽ ഇന്ന് വെെകിട്ട് 4 ന് മുടവൂർ ഗവണ്മെന്റ് എൽ.പി സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ കെെമാറും. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിക്കും.