കൊച്ചി: സാന്ത്വന ചികിത്സയും ഗൃഹകേന്ദ്രീകൃത പരിചരണവും ലഭ്യമാക്കുന്നതിനുള്ള അരികെ ഡേ കേയർ നഴ്സസ് പദ്ധതിക്ക് തുടക്കം. പരിശീലനം ലഭിച്ച നഴ്സുമാർ ഇരുചക്രവാഹനങ്ങളിൽ വീടുകളിലെത്തിയാണ് പരിചരണം നടത്തുക. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ജില്ലാ കളക്ടർഎസ്. സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്‌തു.
പാലിയേറ്റീവ് കെയർ നഴ്സിംഗിൽ മൂന്നു മാസത്തെ പരിശീലനവും എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മാസത്തെ വിദ്ധഗ്ധ പരിശീലനവും പൂർത്തിയാക്കിയ നഴ്സുമാരാണ് പരിചരണത്തിനെത്തുക. ദിവസവും രാവിലെ ഒമ്പതു മണി മുതൽ അഞ്ചു മണി വരെ ഒന്നര മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ സേവനം ലഭിക്കും.