ഫോർട്ട് കൊച്ചി: കൊച്ചി അഴിമുഖത്ത് മത്സ്യ ബന്ധന ബോട്ടിന്റെ അടിഭാഗം തകർന്ന് വെള്ളം കയറി. ബോട്ടിലുണ്ടായിരുന്ന12പേരെയുംകോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റുംചേർന്ന് രക്ഷപ്പെടുത്തി. പുറംകടലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് വരുമ്പോൾഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം.. സ്രാങ്ക് രാജു (55) നിഖിൽ പോൾ ( 51) രാംദാസ് (45) ശംഭുദാസ് (44) സുബ്ദേവ് (38) ഉജാല (20) തപസ് (21) സുപ്രാസൻദാസ് (23) സുബഹാസ് ദാസ് (42) മഹർബീർദാസ് (42) ബെൽറാം ദാസ് (45) സുബൻ ഗ്യാസ് ദാസ് (19) എന്നിവരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വൈപ്പിൻ മുരിക്കും പാടത്ത് എത്തിച്ചു.കൊച്ചി സ്വദേശി എം.കെ.ഹാരീഷിന്റെ ഉടമസ്ഥതയിലുള്ള നിതാനിയ എന്ന ബോട്ടാണ് തകർന്നത്. താജ് മലബാർ ഹോട്ടലിന്റെ സ്പീഡ് ബോട്ടും, സി.ഐ.എസ്.എഫുംരക്ഷാപ്രവർത്തനത്തിൽപങ്കെടുത്തു. രക്ഷപ്പെട്ട രാജു, രാംദാസ് എന്നിവർ മലയാളികളും മറ്റുള്ളവർകൽക്കട്ട സ്വദേശികളുമാണ്.