1
യുഡിഎഫ് കൗൺസിലർമാർ ബഹളം വക്കുന്നു

തൃക്കാക്കര : തൃക്കാക്കര നഗര സഭയിലെ വിവിധ വാർഡുകളിലേക്ക് ഇന്നലെ നടന്നആശാവർക്കർ ഇന്റർവ്യൂ യുഡിഎഫ് കൗൺസിലർമാർ അട്ടിമറിക്കാൻ ശ്രമിച്ചത് വിവാദമായി.ഇന്നലെ രാവിലെ മുതൽ നഗര സഭ കൗൺസിൽ ഹാളിൽ ഒഴുവുവന്ന 1,4,8,10,11,13,14,15,16,19,21,23,24,26,29,30,31,33,34,35,36,39,41,43,എന്നീ വാർഡുകളിലേക്ക് ഇന്റർവ്യൂ പൂർത്തീകരിച്ച് മെഡിക്കൽ ഓഫീസർമാർ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, നഗര സഭ ചെയർപേഴ്സൻ എന്നിവർ ഹാളിൽ നിന്നും ഇറങ്ങുന്നതിനിടെ ഇന്റർവ്യൂ മാർക്ക് കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അഡ്വ.സലീമിന്റെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ ഹാളിലേക്ക് തളളിക്കയറി.. മാർക്ക് ഇപ്പോൾ പറയാനാവില്ലെന്ന് ചെയർപേഴ്സൻ ഷീലചാരു പറഞ്ഞതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.ഉദ്യോഗസ്ഥർ പരീക്ഷ മാർക്ക് ലിസ്റ്റ് അടങ്ങിയ ഫയൽ ഹാളിൽ നിന്നും കൊണ്ടുപോകാൻ ശ്രമിച്ചത് യുഡിഎഫ് കൗൺസിലർമാരായ അജിത തങ്കപ്പൻ,സീന റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ തടങ്ങു.ഉദ്യോഗസ്ഥരെ പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് മുൻസിപ്പൽ സെക്രട്ടറി ഷിബു കൗൺസിലർമാരോട് അഭ്യർഥിച്ചെങ്കിലും അവർ വഴങ്ങിയില്ല.തുടർന്ന് മണിക്കുറുകൾ നീണ്ട പ്രതിക്ഷേധത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ പുറത്തിറങ്ങാനായത്
ഇന്റർവ്യൂ നടന്ന വാർഡുകളിലെ കൗൺസിലർമാർ ഇന്റർവ്യു ബോർഡിൽ ഇരിക്കുകയും അവർക്ക് ഉദ്യോഗാർത്ഥികൾക്ക് മാർക്ക് ഇടാനും അവകാശമുണ്ട്.എന്നാൽ ഓരോ ഉദ്യോഗാർത്ഥികൾക്കും കൗൺസിലറും മെഡിക്കൽ ഓഫീസർ അടക്കമുള്ളവരുടെ മാർക്ക് സെക്രട്ടറി
പരിശോധിച്ച ശേഷം ലിസ്റ്റ് കൗൺസിലിൽ വാക്കാറാണ് പതിവ്,എന്നാൽ ഇന്റർവ്യൂ കഴിഞ്ഞയുടൻ മാർക്ക് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ പ്രതിക്ഷേധവുമായി എത്തുകയായിരുന്നു.കഴിഞ്ഞ 12 ന് ആശാവർക്കർ ഇന്റർവൃ നടത്തിയെങ്കിലും മുസ്ളീം ലീഗ് കൗൺസിലർ അസ്മ നൗഷാദ് ഇന്റർവ്യൂ ബോർഡിൽ ഇരുന്ന് മാർക്ക് ഇടേണ്ടയാൾ തന്നെ ഉദ്യോഗാർത്ഥിയുമായി വരുകയും, സ്വയം മാർക്ക് ഫുൾ മാർക്കും ഇട്ടത് വിവാദമായിരുന്നു അതേത്തുടർന്നാണ് ആശാവർക്കർ ഇന്റർവൃ കൗൺസിൽ റദ്ദാക്കിയത്