മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരാചരണം നടന്നു.
നോട്ടീസുകളും ലഘുലേഖകളും സ്റ്റിക്കറുകളും വിതരണം ചെയ്തു. ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനെത്തിയവരിൽ നിന്നും മികച്ച അമ്മയും കുഞ്ഞുമായി ലിജ നോബി തിരഞ്ഞെടുക്കപ്പെട്ടു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ലിജ നോബിക്കും കുഞ്ഞിനുമുള്ള അവാർഡ്നഗരസഭ കൗൺസിലർ ബിനീഷ് കുമാർ സമ്മാനിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അശ്വതി, പബ്ലിക് ഹെൽത്ത് നഴ്സ് സുധ എ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കെ.എസ്, ഐസി.ഡി.എസ് സൂപ്പർവൈസർമാരായ അമിത സി.എ, സൂസമ്മ, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി വിദ്യാർത്ഥികളായ അഞ്ജന അനിൽ, ആര്യ നന്ദ, അഭിരാമി ഷാജി, അനു റിൻസൽ, ഗൗരി സുനിൽ തുടങ്ങിയവർ പങ്കെടുത്തു