മൂവാറ്റുപുഴ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിയ്ക്കുന്ന സംസ്ഥാന ജാഥയ്ക്ക് ഇന്ന് മൂവാറ്റുപുഴയിൽ സ്വീകരണം നൽകും.രാവിലെ 9 ന് ജില്ലാ അതിർത്തിയായ മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻ കവലയിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടേയും വർഗ്ഗ ബഹുജന സംഘടനകളുടേയും നേതൃത്വത്തിൽ സ്വീകരിച്ച് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മൂവാറ്റുപുഴയിലേയ്ക്ക് ആനയിക്കും. തുടർന്ന് പൊതുസമ്മേളനം ചേരും.