കൊച്ചി: ധരണി സ്‌കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് 32 വർഷങ്ങൾ പൂർത്തിയാക്കി. 1987 ൽ ശ്യാമള സുരേന്ദ്രനാണ് കലൂരിൽ നൃത്തവിദ്യാലയം തുടങ്ങിയത്. ഭരതനാട്യം, മോഹിനിയാട്ടം, മൃദംഗം, വീണ, കർണാട്ടിക് സംഗീതം എന്നിവയുടെ അവതരണവും പഠനവും പുതുതലമുറയ്‌ക്ക് പകരുകയായിരുന്നു ലക്ഷ്യം. പുതുതലമറയ്‌ക്ക് പാരമ്പര്യ കലയോടുള്ള സമീപനം മാറാനും നൃത്തവും സംഗീതവും ജീവിതത്തിന്റെ ഭാഗമാക്കാനുള്ള പരിശീലനവുമാണ് പ്രധാനമായും ധരണി നൽകുന്നത്. നൃത്തപഠനം പന്തനല്ലൂർ കലാക്ഷേത്ര ശൈലിയിൽ തുടരുന്ന ധരണി സ്‌കൂളിലെ ക്‌ളാസ് മുറികൾ കലാപഠനത്തിന് അനുസൃതമായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പ്രത്യേക പരിശീലനത്തിനായി ഡാൻസ് ക്യാമ്പുകളും സംഘടിപ്പിക്കുന്നു.നൃത്തത്തോടൊപ്പം സംഗീതത്തിനും നിർബന്ധ പരിശീലനം നൽകുന്നു.

 ത്രൈമാസ നൃത്താവതരണം പത്തിന്

പ്രശസ്‌ത നർത്തകി എൻ. ശ്രീസുദർശനി പത്തിന് വൈകിട്ട് 6.45 ന് ധരണി സ്‌കൂളിൽ ഭരതനാട്യം അവതരിപ്പിക്കും. രാജ്യത്തിനകത്തും പുറത്തും നിരവധി നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമ നേടിയിട്ടുണ്ട്. കൃഷ്‌ണഗാനസഭയുടെ നട്ടുവാംഗത്തിനുള്ള കെ.എൻ. ദണ്ഡായുധ പാണിവിളൈ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.